23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂൾ, ത്രേസ്യാമ്മയുടെചികിത്സാ സഹായ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി.
Kerala

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂൾ, ത്രേസ്യാമ്മയുടെചികിത്സാ സഹായ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി.

ഇരു വൃക്കകളും തകരാറിലായ ത്രേസ്യാമ്മയുടെ ചികിത്സയ്ക്കായി അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാസഹായ ഫണ്ടിന്റെ ആദ്യ ഗഡു ഹെഡ് മാസ്റ്റർ ജോൺസൺ വി.സി, പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ എന്നിവർ ചേർന്ന് കൈമാറി. അധ്യാപകരായ സജി ആന്റണി, മനു ലൂക്കോസ്, ജോസ് സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.
6 അംഗങ്ങളുമായി ഒറ്റമുറി വീട്ടിൽ കഴിയുന്ന, അടയ്ക്കാത്തോട് സ്വദേശി ത്രേസ്യാമ്മയുടെ ഡയാലിസ് ചികിത്സയ്ക്കായി സുമനസുകളിൽ നിന്ന് സഹായം തേടി അടയ്ക്കാത്തോട് ഹൈസ്ക്കൂൾ അധ്യാപകരും പി.ടി.എ യും രൂപീകരിച്ച ചികിത്സ സഹായ ഫണ്ടിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. ചികിത്സക്കായി സുമനസുകളിൽ നിന്ന് ചെറിയ തുകയണ് ഇതു വരെ ലഭിച്ചത്. എന്നാൽ വളരെ പെട്ടെന്നു തന്നെ ഡയാലിസ് തുടങ്ങണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം കേട്ട് പകച്ചു നിൽക്കുകയാണ് ത്രേസ്യാമ്മയുടെ കുടുംബം . വാർഡ് മെമ്പർ സജീവൻ പാലുമ്മി, മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത്, പി.റ്റി. എ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ . എം പിറ്റി എ പ്രസിഡന്റും വാർഡു മെമ്പറുമായ ഷാന്റി സജി, ഹെഡ് മാസ്റ്റർ ജോൺസൺ വി.സി
,PTA, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപികരിച്ചിരുന്നു.
ത്രേസ്യാമ്മയുടെ ചികിത്സയ്ക്കായി സുമനസുകൾ ഇനിയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പി.റ്റി.എ

Account number…11630100255208
IFC…FDRL0001163

Related posts

വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം; ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ വ​നം മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​മ്പ​സ് ഉ​ണ​രു​ന്നു; കോ​ള​ജു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox