24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊതുമരാമത്ത്‌ : ഓരോ മണ്‌ഡലത്തിലും ഒരു ഉദ്യോഗസ്‌ഥന്‌ നിരീക്ഷണ ചുമതല
Kerala

പൊതുമരാമത്ത്‌ : ഓരോ മണ്‌ഡലത്തിലും ഒരു ഉദ്യോഗസ്‌ഥന്‌ നിരീക്ഷണ ചുമതല

പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങളുടെ രൂപീകരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം ഇന്ന്‌ നടക്കും. ഓരോ നിയമസഭാ മണ്‌ഡലങ്ങളിലും ഒരു ഉദ്യോഗസ്‌ഥനായിരിക്കും ചുമതലയെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതല.

മൂന്ന് ചീഫ് എൻജിനിയർമാർക്കാണ് സംഘത്തിന്റെ ചുമതല. നിയമസഭാ മണ്ഡലത്തിൽ നിന്ന് നൽകുന്ന റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ പരിശോധിക്കും. റോഡ് പരിപാലന വിഭാഗത്തിനാണ് ഇതിന്റെ മുഖ്യ ചുമതല. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും സഹിതമാണ് റിപ്പോർട്ട് നൽകുക. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

Related posts

ക​ർ​ണാ​ട​ക​യി​ലെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ർ​ഫ്യൂ

Aswathi Kottiyoor

അരവണ ടിന്നുകൾ നിർമിക്കാൻ പ്ലാന്റ്‌ തുടങ്ങണം ; ദേവസ്വം ബോർഡ്‌ ആലോചിക്കണമെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor

കോ​വി​ഡ് സു​നാ​മി വ​രു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor
WordPress Image Lightbox