കണ്ണൂർ: ട്രെയിനില്‍ നിന്നും യാത്രക്കാരനെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ എഎസ്ഐ എം.സി. പ്രമോദിന് സസ്പെൻഷൻ. ഇന്റലിജൻസ് എഡിജിപിയാണ് നടപടിയെടുത്തത്.
യാത്രക്കാരനോട് മോശമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ എഎസ്ഐ പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. റെയില്‍വേ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പിയാണ് സംഭവം അന്വേഷിക്കുന്നത്.
സ്ത്രീകളുടെ അടുത്ത് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തതിൽ തെറ്റില്ല. എന്നാൽ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നുമാണ് ഡിവൈഎസ്പിയുടെ കണ്ടെത്തൽ.