30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിൽവർ ലൈൻ: മുഖ്യമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടുന്നു
Kerala

സിൽവർ ലൈൻ: മുഖ്യമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടുന്നു

കെ–-റെയിലിന്റെ അർധ അതിവേഗപാത സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്‌ച പകൽ 11ന് തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച്‌ സംശയങ്ങൾ ദൂരീകരിക്കും.

27ന്‌ മുമ്പ്‌ ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത്‌ ആറിനും കൊല്ലത്ത്‌ 12നും 14ന്‌ പത്തനംതിട്ടയിലും 17ന്‌ തൃശൂരും 20ന്‌ കണ്ണൂരും യോഗം ചേരും. കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്‌. കൊച്ചി–-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും.

Related posts

കെഎസ്ആർടിസി: ആസ്തികളും നിർമാണങ്ങളും ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor

പൊതുമരാമത്ത് പ്രവൃത്തികള്‍ ഒറ്റക്ലിക്കില്‍: ‘തൊട്ടറിയാം@ PWD’ പ്രവര്‍ത്തനമാരംഭിക്കുന്നു

Aswathi Kottiyoor

ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ

Aswathi Kottiyoor
WordPress Image Lightbox