23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ഇ​ന്നു തു​ട​ങ്ങും
Kerala

കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ഇ​ന്നു തു​ട​ങ്ങും

കോ​വി​ഡി​ന് എ​തി​രേ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ഇ​ന്നു തു​ട​ങ്ങും. 15നും18​നും ഇ​ട​യി​ൽ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ് വാ​ക്സി​നേ​ഷ​ന് വി​ധേ​യ​രാ​വു​ക. വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നാ​ണു ന​ൽ​കു​ന്ന​തെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണം. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ടം ത​ന്നെ ഒ​മി​ക്രോ​ണി​നെ​തി​രേ​യും ന​ട​ത്ത​ണ​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര ഫ​ണ്ടു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ വി​നി​യോ​ഗി​ക്ക​ണം. കോ-​വി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ വാ​ക്സി​ൻ ആ​വ​ശ്യ​ത്തി​ന് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ.*

സര്‍ക്കാര്‍ നിശ്ചയിച്ചത് ചികിത്സാനിരക്കിന് പരിധി; കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്നത് അടിസ്ഥാനരഹിതം

Aswathi Kottiyoor

കോ​വി​ഡ്: ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ മൂ​ന്നു സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor
WordPress Image Lightbox