24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.
Kerala

നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.

സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍എസ്എസിന്‍റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭന്റെ ജയന്തി ദിനാചരണമാണിന്ന്. 1878 ൽ ജനിച്ച അദ്ദേഹത്തിന്റേത് നിർണ്ണായകമായ സാമൂഹ്യപരിഷ്‌കാരങ്ങൾക്ക് നേതൃത്വം നല്‍കിയ ജീവിതമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾനിർത്തലാക്കുന്നതിന്‌ മുൻനിന്നു ഇടപെട്ടതിനൊപ്പം അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന്‌ സമുദായത്തെക്കൊണ്ട്‌ ആവശ്യപ്പെടുവിക്കുന്നതിന്‌ മന്നം നേതൃത്വം നൽകി. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽസജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻപിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത്‌ മന്നമായിരുന്നു. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം*

Aswathi Kottiyoor

*ആർടിപിസിആർ നിരക്ക് പുനഃപരിശോധിക്കണം; സർക്കാരിനോട് ഹൈക്കോടതി*

Aswathi Kottiyoor

കുടുംബശ്രീയിൽ 174 രൂപയ്ക്ക് ഇൻഷുറൻസ്; 11.28 ലക്ഷം അംഗങ്ങളായി

WordPress Image Lightbox