24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുന്നാക്ക സർവേ വിജയം; 2 ലക്ഷംപേർ പങ്കാളിയായി
Kerala

മുന്നാക്ക സർവേ വിജയം; 2 ലക്ഷംപേർ പങ്കാളിയായി

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നടത്തിയ സാമ്പിൾ സർവേയിൽ പങ്കെടുത്തത്‌ രണ്ടുലക്ഷംപേർ. സർവേയുടെ അവസാനദിനമായ വെള്ളിയാഴ്ച മുഴുവൻ വിവരവും കമീഷൻ ആസ്ഥാനത്ത്‌ ലഭിക്കും. 15 ദിവസത്തിനകം റിപ്പോർട്ട്‌ തയ്യാറാക്കും.

ഫെബ്രുവരിയിൽ സർക്കാരിന്‌ ശുപാർശ നൽകുമെന്ന്‌ കമീഷൻ ചെയർമാൻ ജസ്റ്റിസ്‌ എം ആർ ഹരിഹരൻ നായർ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച്‌ ജനുവരി 17നു സമുദായ സംഘടനകളുമായി ചർച്ച നടത്തും. തുടർന്ന്‌ ശുപാർശ തയ്യാറാക്കും.
ഒരു വാർഡിൽ അഞ്ച്‌ വീട്‌ കണ്ടെത്തി കുടുംബശ്രീ അംഗങ്ങളാണ്‌ സർവേ നടത്തിയത്‌. മൊബൈൽ ആപ് വഴിയും വിവരം ശേഖരിച്ചു. രോഗം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട്‌, തൊഴിലില്ലായ്മ, വീടില്ലാത്ത അവസ്ഥ തുടങ്ങി 20 പ്രധാന പ്രശ്നം വിലയിരുത്തി. 97,455 വീട്ടിൽനിന്ന്‌ വിവരം ശേഖരിക്കാനാണ്‌ ലക്ഷ്യമിട്ടത്‌.

രണ്ടുലക്ഷത്തോളംപേർ നേരിട്ട്‌ വിവരം നൽകി. കമീഷന്റെ ഫോറം വാങ്ങി സമുദായ സംഘടനകളും സർവേ നടത്തി. ഇവയും വെള്ളിയാഴ്‌ച ശേഖരിക്കും. വാർഡംഗങ്ങളടക്കം ചിലർ സഹകരിച്ചില്ല. സർവേ നിർത്തിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻഎസ്‌എസ്‌ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Related posts

വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യി

Aswathi Kottiyoor

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും

Aswathi Kottiyoor

ലഹരി നല്‍കി യുവതികളെ ദുരുപയോഗിച്ച് സൈജു; കുടുങ്ങിയവരുടെ മൊഴിയെടുക്കും.

Aswathi Kottiyoor
WordPress Image Lightbox