23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • പ്രവാസി ഭദ്രത സ്വയംതൊഴിൽ വായ്പകൾ ഇനി കേരള ബാങ്ക് വഴിയും
Kerala

പ്രവാസി ഭദ്രത സ്വയംതൊഴിൽ വായ്പകൾ ഇനി കേരള ബാങ്ക് വഴിയും

തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്.
രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കാണ് വായ്പയ്ക്കു അപേക്ഷിക്കാൻ അർഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോർക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടണം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസി ഭദ്രത വായ്പകൾ നൽകുന്നുണ്ട്.

Related posts

തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസ മേഖലയെ ഒഴിവാക്കാൻ നടപടി

Aswathi Kottiyoor

ഇ​ന്ത്യ​ക്ക് ആ ​ശ്വാ​സ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം പ​റ​ന്നു​യ​ർ​ന്നു

Aswathi Kottiyoor

പ്ര​കൃ​തി ദു​ര​ന്ത​ ധ​ന​സ​ഹാ​യം: മാ​ന​ദ​ണ്ഡം പ​രി​ഷ്്ക​രി​ക്ക​ണ​മെ​ന്ന് കേരളം

Aswathi Kottiyoor
WordPress Image Lightbox