30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓട്ടോ-ടാക്‌സി ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും
Kerala

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധിപ്പിക്കണമെന്ന സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചർച്ചകൾ നടത്തി തീരുമാനമെടുക്കും. ടാക്‌സി പെർമിറ്റ് ഇല്ലാതെ അനധികൃതമായി ഒടുന്ന കള്ള ടാക്‌സികളെ കർശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും റദ്ദാക്കുന്നത് നിയമപരമായി പരിശോധിക്കും. ഇ-ഓട്ടോകൾ ഉൾപ്പെടെയുള്ള വണ്ടികളെ സംബന്ധിച്ച് പ്രാദേശിക തലത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ നിലവിലുള്ള ട്രാൻസ്‌പോർട്ട് അഡൈ്വസറി കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. സംസ്ഥാനത്ത് സി.എൻ.ജി വണ്ടികൾക്കായി ടെസ്റ്റിംഗ് സെന്ററുകൾ എറണാകുളത്തും തിരുവനന്തപുരത്തും ആറുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
പി.എൻ.എക്സ്. 5281/2021

Related posts

പണമില്ല, ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയക്കുഴപ്പം

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor

വിപണി വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്;ജില്ലയിൽ 143 ഓണക്കാല കർഷക ചന്തകൾ

Aswathi Kottiyoor
WordPress Image Lightbox