ജില്ലയുടെ മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിലാണ് ചലനമുണ്ടായത്.
നെയ്യാർഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചൽ, പേരെക്കോണം , മണ്ഡപത്തിൻകടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി. ഭൂചലനത്തെ തുടർന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയും വീടുകളിൽ ടിവി സ്റ്റാൻഡുകൾ കുലുങ്ങുകയും പാത്രങ്ങൾ തറയിൽ വീഴുകയും ചെയ്തു.
ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാൻ ജലസേചനവകുപ്പ് ശ്രമം തുടങ്ങി. ഡാമിൽ വിവിധയിടങ്ങളിൽ ആക്സിലറോമീറേറ്റർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നേരിയ ചലനങ്ങൾ അറിയാൻ കഴിയും. ഈ ഉപകരണങ്ങളുടെ റീഡിംഗ് വിദഗ്ധർ നോക്കികൊണ്ടിരിക്കുകയാണ്.