• Home
  • Kerala
  • ടാ​പ്പിം​ഗി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു; യു​വാ​വി​ന് പ​രി​ക്ക്
Kerala

ടാ​പ്പിം​ഗി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു; യു​വാ​വി​ന് പ​രി​ക്ക്

ഇ​രി​ട്ടി: റ​ബ​ർ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​ടി​ക്കു​ളം സ്വ​ദേ​ശി വ​യ​ലു​ങ്ക​ൽ ബി​നോ​ജി​നാ (34) ണു ​പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ന്നാ​ട് തോ​ട്ട​ത്തി​ൽ റ​ബ​ർ ടാ​പ്പിം​ഗ് ചെ​യ്യു​ന്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ബി​നോ​ജി​നു​നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്ന് കാ​ട്ടു​പ​ന്നി കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്നും ബി​നോ​ജ് പ​റ​ഞ്ഞു.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Related posts

കണ്ണൂർ കണ്ണു തുറപ്പിച്ചു; റെയിൽവേ യാഡിലും നിരീക്ഷണ ക്യാമറ

Aswathi Kottiyoor

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ (13.01.2023) 15 പുസ്തകങ്ങളുടെ പ്രകാശനം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox