21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഏഴാച്ചേരി കവിതയെ സാംസ്‌കാരിക ആയുധമാക്കിയ എഴുത്തുകാരൻ: മന്ത്രി സജി ചെറിയാൻ
Kerala

ഏഴാച്ചേരി കവിതയെ സാംസ്‌കാരിക ആയുധമാക്കിയ എഴുത്തുകാരൻ: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ കവിയും പ്രാസംഗികനുമാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മന്ത്രി സജി ചെറിയാൻ.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഏഴാച്ചേരി രാമചന്ദ്രന്റെ ‘വെർജീനിയൻ ദിനങ്ങൾ’, ഡോ. സി. ഉണ്ണികൃഷ്ണൻ രചിച്ച ‘ഏഴാച്ചേരി കലഹ കലയുടെ ഗന്ധമാദനം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ പൊന്നാടയണിയിച്ച് ഏഴാച്ചേരി രാമചന്ദ്രനെ മന്ത്രി ആദരിച്ചു.
ഏഴാച്ചേരിയെ പോലെ കവിതയെ സാംസ്‌കാരിക ആയുധമായി കണ്ട് സാമൂഹിക മാറ്റത്തിന് ചാലക ശക്തികളായി മാറാൻ കഴിവുള്ള കവികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു.
തനിക്ക് വ്യക്തിപരമായും, കവിതയിലും, തൊഴിൽ സംബന്ധമായും വിവിധങ്ങളായ ഉപദേശം നൽകിയ വ്യക്തിയാണ് ഏഴാച്ചേരിയെന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിയ കവി പ്രഭാവർമ്മ പറഞ്ഞു.
തനിക്ക് നൽകുന്ന പിന്തുണയ്ക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോട് ഏഴാച്ചേരി രാമചന്ദ്രൻ നന്ദി പറഞ്ഞു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, റിസർച്ച് ഓഫീസർ ഡോ. അപർണ എസ്. കുമാർ, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം പ്രോഫ. വി.എൻ. മുരളി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, ഡോ. സി.ഉണ്ണികൃഷ്ണൻ, ഡോ. എം.എ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

Related posts

ഏറ്റുമാനൂരില്‍ വിദ്യാർഥിയെ അടക്കം ഏഴുപേരെ കടിച്ച നായയ്ക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു.*

Aswathi Kottiyoor

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*

Aswathi Kottiyoor

കേരളം ഒന്നാമത്‌ ; പൊരുതാൻ കൂടുതൽ കരുത്തേകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox