22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒമിക്രോൺ: ഡൽഹിയിൽ യെല്ലോ അലർട്ട്‌, സ്‌കൂളുകളും കോളേജുകളും അടച്ചു
Kerala

ഒമിക്രോൺ: ഡൽഹിയിൽ യെല്ലോ അലർട്ട്‌, സ്‌കൂളുകളും കോളേജുകളും അടച്ചു

ഡൽഹിയിൽ ഒമിക്രോൺ വകഭേദമടക്കം കോവിഡ്‌ വ്യാപനം കൂടുന്നതിനാൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകളും കോളജുകളും അടച്ചു. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി. റസ്റ്ററന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക്‌ മാത്രമാണ്‌ അനുമതി.

സ്വിമിങ് പൂള്‍, ജിം, തീയറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കി. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു. ഡൽഹി സർക്കാർ മുമ്പ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) ആവിഷ്‌കരിച്ചിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നാല് തലത്തിലുള്ള കളർ-കോഡഡ് അലേർട്ട് സിസ്റ്റത്തിലെ ആദ്യ തലമാണ് യെല്ലോ അലേർട്ട്. ഡല്‍ഹിയില്‍ നേരത്തെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Related posts

ഭഗവാനെ തൊട്ടു വണങ്ങിയ ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍; തിരുവാഭരണങ്ങള്‍ കണ്ടെത്തി

Aswathi Kottiyoor

ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പദ്ധതിയൊരുക്കി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox