24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിനോദ വിജ്ഞാന വികസനകേന്ദ്രത്തിന്‌ ഒരേക്കർ ഏറ്റുവാങ്ങി
Kerala

വിനോദ വിജ്ഞാന വികസനകേന്ദ്രത്തിന്‌ ഒരേക്കർ ഏറ്റുവാങ്ങി

ഡോ. വി ശിവദാസൻ എംപിയും ജില്ലാ ലൈബ്രറി കൗൺസിലും നടപ്പാക്കുന്ന നെറ്റ്‌വർക്ക്‌ പദ്ധതിയിൽ വിനോദ വിജ്ഞാന വികസനകേന്ദ്രം സ്ഥാപിക്കാൻ ഒരേക്കർ സ്ഥലം ഏറ്റുവാങ്ങി.
കണ്ണൂർ സർവോദയ മണ്ഡലമാണ്‌ പയ്യാവൂർ വാതിൽമട കോളനിയിൽ സ്ഥലം വിട്ടുനൽകിയത്‌. ഗ്രന്ഥാലയങ്ങളുടെ അഭാവമുള്ള ആദിവാസി പിന്നോക്ക പ്രദേശങ്ങളുടെ സമഗ്രവികസനം മുൻനിർത്തി ലൈബ്രറികളുടെ സ്ഥാപനവും വിപുലീകരണവും ലക്ഷ്യമിട്ട്‌ ആവിഷ്‌കരിച്ചതാണ്‌ പദ്ധതി.
പിന്നോക്ക മേഖലകളിൽ സ്ഥലം ലഭ്യമല്ലാത്തതിനാൽ ഗ്രന്ഥാലയവും വായനശാലയും സ്ഥാപിക്കാൻ പ്രയാസം നേരിടുന്നതിനിടെയാണ്‌ വാതിൽമടയിൽ ഒരേക്കർ സ്ഥലം നൽകാൻ സർവോദയ മണ്ഡലം മുന്നോട്ടുവന്നത്‌. ഇവിടെ വായനശാലയും പഠന–-തൊഴിൽ പരിശീലനകേന്ദ്രവും കുട്ടികൾക്ക്‌ ഉല്ലസിക്കാനുള്ള ഇടവും ഉൾപ്പെടെ ഒരുങ്ങും.
ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ രേഖ തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‌ സർവോദയ മണ്ഡലം പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ കൈമാറി. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖർ, നെറ്റ്വർക്ക് പദ്ധതി കോ ഓർഡിനേറ്റർ ടി കെ ഗോവിന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ഇ രമേശൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സാജു സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor

സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox