24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം അഫ്സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു.
Kerala

സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം അഫ്സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു.

നാഗാലാന്‍ഡിലെ സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം(അഫ്സ്പ) കേന്ദ്രം പുനഃപരിശോധിക്കുന്നു. നിയമം പിന്‍വലിക്കുന്നതു പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡിഷനല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണു സമിതി. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർ‌ച്ചകളെ തുടർന്നാണു തീരുമാനം. വിവിധ അർധസൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് നാഗാലാൻഡ് സർക്കാരും വ്യക്തമാക്കി.

Related posts

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി

Aswathi Kottiyoor

പലയിടത്തും കേസുകൾ കൂടുന്നു;‌ ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും.

Aswathi Kottiyoor

നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox