24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മെട്രോ: 5 ടിക്കറ്റ് ഒരുമിച്ചു വാങ്ങിയാൽ കുൽഫി കഴിക്കാം; നറുക്കെടുപ്പിൽ സൗജന്യ യാത്ര ഒന്നാം സമ്മാനം.
Kerala

മെട്രോ: 5 ടിക്കറ്റ് ഒരുമിച്ചു വാങ്ങിയാൽ കുൽഫി കഴിക്കാം; നറുക്കെടുപ്പിൽ സൗജന്യ യാത്ര ഒന്നാം സമ്മാനം.

മെട്രോയിൽ 5 ടിക്കറ്റ് ഒരുമിച്ചു വാങ്ങിയാൽ 100 രൂപയുടെ കുൽഫി വൗച്ചർ സൗജന്യം. ഇന്നു മുതൽ മെട്രോയുടെ ഏതു സ്റ്റേഷനുകളിൽ നിന്നും ഒരുമിച്ചു വാങ്ങുന്ന 5 ടിക്കറ്റുകൾക്ക് ഇൗ ഓഫർ ലഭിക്കും. ഇടപ്പള്ളി സ്റ്റേഷനിലെ കുൽഫി ഷോപ്പിൽ വൗച്ചർ മാറാം. വൗച്ചർ ലഭിച്ച് 12 മണിക്കൂർ വരെ മാത്രമേ ഇതിനു പ്രാബല്യമുള്ളു. കുൽഫി കഴിക്കാൻ പോകുമ്പോൾ വൗച്ചറും 5 ടിക്കറ്റും ഹാജരാക്കണം.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മെട്രോ യാത്രക്കാർക്കു നടത്തുന്ന നറുക്കെടുപ്പ് ആരംഭിച്ചു. ഒരു വർഷത്തേക്കു മെട്രോയിൽ സൗജന്യ യാത്രയാണ് ഒന്നാം സമ്മാനം. ആറും മൂന്നും മാസങ്ങളുടെ സൗജന്യ യാത്ര രണ്ടും മൂന്നൂം സമ്മാനങ്ങൾ. ഇന്നും 31, ജനുവരി ഒന്ന് തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണു മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ക്യുആർ കോഡ് ടിക്കറ്റിൽ പേരും മൊബൈൽ നമ്പറും എഴുതി സ്റ്റേഷനുകളിൽ വച്ചിട്ടുള്ള ലക്കി ഡ്രോ ബോക്‌സിൽ ഇടണം.

Related posts

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വാക്സിന്‍ എടുക്കാത്തവർക്കും 15 വയസിന് താഴെയുള്ളവർക്കും റിപ്പബ്ലിക് ദിന പരേഡിന് പ്രവേശനമില്ല

Aswathi Kottiyoor

ഭരണമികവ്: കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി

Aswathi Kottiyoor
WordPress Image Lightbox