24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പരിശീലനത്തിനിടെ അപകടം; സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍.
Kerala

പരിശീലനത്തിനിടെ അപകടം; സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍.

പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയില്‍.

മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ആമിക്ക് സ്‌പെയ്‌നിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. കൂട്ടിയിടിച്ച് വീണ താരത്തിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

കൂട്ടിയിടിക്ക് ശേഷം ബോധം നഷ്ടപ്പെട്ട ആമിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്ന് തലച്ചോറിലെ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം മെഡിക്കല്‍ സംഘം താരത്തെ കോമ സ്ഥിതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2019, 2020, 2021 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മാഡിസണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച താരമാണ് ആമി പീറ്റേഴ്‌സ്.

Related posts

സഹകരണ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്‌

Aswathi Kottiyoor

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്

Aswathi Kottiyoor

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox