24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്രിസ്മസ് കച്ചവടം: വ്യാപാര സ്ഥപനങ്ങളിൽ പരിശോധന; 136 ക്രമക്കേടുകൾ കണ്ടെത്തി
Kerala

ക്രിസ്മസ് കച്ചവടം: വ്യാപാര സ്ഥപനങ്ങളിൽ പരിശോധന; 136 ക്രമക്കേടുകൾ കണ്ടെത്തി

ക്രിസ്മസിനോടനുബന്ധിച്ച് പൊതു വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി.കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കൽ,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമാണ് പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 470 കടകളിൽ നടന്ന പരിശോധനയിൽ 136 ക്രമകേടുകൾ കണ്ടെത്തി.

71 പച്ചക്കറി കടകൾ പരിശോധിച്ചതിൽ 27 ക്രമക്കേടുകളും 72 ഇറച്ചിക്കടകൾ പരിശോധിച്ചതിൽ 15 ക്രമക്കേടുകളും 185 പ്രൊവിഷണൽ സ്റ്റോറുകൾ പരിശോധിച്ചതിൽ 50 ക്രമക്കേടുകളും 142 പൊതു വിപണി സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 44 ക്രമക്കേടുകളും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Related posts

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

Aswathi Kottiyoor

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി – ജൂൺ 15 നു തുടക്കം

Aswathi Kottiyoor

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox