കണ്ണൂർ: സംസ്ഥാന ലഹരിവര്‍ജന മിഷന് വിമുക്തിയുടെ ഭാഗമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍ എട്ടു മിനിറ്റ്. മൂവി കാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. അധ്യാപക സഹായം തേടാം. പൂര്‍ണമായ മേല്‍വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്കൂള്‍, കോളജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്കൂള്‍/കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയ ഷോര്‍ട്ട് ഫിലിം ജനുവരി 31നകം vimu kthie xcise@ gmail.com ല്‍ അയയ്ക്കണം.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യാഥാക്രമം 25,000, 15,000, 10,000 രൂപ, ട്രോഫി, പ്രശസ്തി പത്രം എന്നിവയും ലഭിക്കും. സ്കൂള്‍, കോളജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. മികച്ച സ്ക്രിപ്റ്റ്, മികച്ച സംവിധായകന് എന്നിവക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.
previous post