30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Kerala

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

ക​ണ്ണൂ​ർ: മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ (എ​ന്‍​ക്യു​എ​എ​സ്) അം​ഗീ​കാ​രം.

മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് അം​ഗീ​കാ​രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 19.40 ല​ക്ഷം രൂ​പ ആ​ശു​പ​ത്രി​ക്ക് ഗ്രാ​ന്‍റാ​യി ല​ഭി​ക്കും. രോ​ഗി​ക​ള്‍​ക്ക് ഒ​രു​ക്കി​യ സേ​വ​ന​ങ്ങ​ള്‍, സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ആ​ശു​പ​ത്രി​യി​ലെ 14 ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളാ​ണ് കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​ല്‍ ല​ക്ഷ്യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ ലേ​ബ​ര്‍ റൂം, ​ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടും. എ​ന്‍ ക്യു​എ​എ​സി​ന്‍റെ ഭാ​ഗ​മാ​യി 94 ശ​ത​മാ​നം മാ​ര്‍​ക്കാ​ണ് സ്ഥാ​പ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ല​ക്ഷ്യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ പ്ര​സ​വ മു​റി​ക്ക് 99 ശ​ത​മാ​ന​വും പ്ര​സ​വശ​സ്ത്ര​ക്രി​യാ തീ​യേ​റ്റ​റി​ന് 95 ശ​ത​മാ​നം മാ​ര്‍​ക്കും ല​ഭി​ച്ചു.

ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കാ​ണ് അം​ഗീ​കാ​രം. അ​ടു​ത്ത ര​ണ്ട് വ​ര്‍​ഷ​വും ഗ്രാ​ന്‍റ് ല​ഭി​ക്കും.

എ​ല്ലാ വ​ര്‍​ഷ​വും സം​സ്ഥാ​ന വി​ല​യി​രു​ത്ത​ല്‍ സം​ഘം ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തിയ​തി​ന് ശേ​ഷം തു​ക അ​നു​വ​ദി​ക്കും. ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചാ​ണ് തു​ക ല​ഭി​ക്കു​ക.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ല്‍ 134 അ​ത്യാ​ധു​നി​ക കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ കി​ട​ക്ക​യ്ക്കും 10,000 രൂ​പ വീ​തം ല​ഭി​ക്കും. ഇ​തി​ന് പു​റ​മേ രാ​ജ്യ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​കളി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​സ​വ​മു​റി​ക​ള്‍​ക്കും ശ​സ്ത്ര​ക്രി​യാ തീ​യേ​റ്റ​റി​നും ‘ല​ക്ഷ്യ’ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​കാ​രം ആ​റ് ല​ക്ഷം രൂ​പ​യു​ടെ ഗ്രാ​ന്‍റും ല​ഭി​ക്കും.

അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡം കേ​ന്ദ്രം നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. 75 ശ​ത​മാ​നം ആ​ശു​പ​ത്രി​യു​ടെ ഗു​ണ​നി​ല​വാ​രം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി ഉ​പ​യോ​ഗി​ക്ക​ണം.

25 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഇ​ന്‍​സെ​ന്‍റീ​വാ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​ന​കം തു​ക വി​നി​യോ​ഗി​ക്ക​ണം. തു​ട​ര്‍​ന്ന് അ​ടു​ത്ത വ​ര്‍​ഷം പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ടാ​മ​ത്തെ ഗ​ഡു അ​നു​വ​ദി​ക്കും.

Related posts

പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Aswathi Kottiyoor

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ: വീഡിയോ പ്രചാരണം തുടങ്ങി

Aswathi Kottiyoor

കേളകം സർവീസ് സഹകരണ ബാങ്ക്; വി.വി.ബാലകൃഷ്ണൻ പ്രസിഡന്റ്

Aswathi Kottiyoor
WordPress Image Lightbox