23.2 C
Iritty, IN
July 9, 2024
  • Home
  • Kerala
  • വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറിയെറിഞ്ഞ് പ്രതിപക്ഷം.
Kerala

വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറിയെറിഞ്ഞ് പ്രതിപക്ഷം.

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ലോക്​സസയിൽ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.

പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

വിവാഹപ്രായ ഏകീകരണ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പിം അറിയിച്ചിരുന്നു. ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയര്‍ന്നതോടെ ബില്‍ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

Related posts

പ്രസവാശുപത്രിക്ക് നേരെ റഷ്യൻ ഷെല്ലാക്രമണം; യുദ്ധക്കുറ്റം ചുമത്തണമെന്ന് സെലന്‍സ്കി

Aswathi Kottiyoor

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

Aswathi Kottiyoor

സ്‌മാർട്ട് മീറ്റർ പദ്ധതി; മന്ത്രി വ്യക്തത വരുത്തണം

Aswathi Kottiyoor
WordPress Image Lightbox