24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 6539 സഹകരണ സംഘം ലാഭത്തിൽ ; സഹകരണ മേഖലയിലെ ആകെ നിക്ഷേപം 2,18,020 കോടി
Kerala

6539 സഹകരണ സംഘം ലാഭത്തിൽ ; സഹകരണ മേഖലയിലെ ആകെ നിക്ഷേപം 2,18,020 കോടി

സംസ്ഥാനത്തെ 15,655 സഹകരണ സംഘങ്ങളിൽ 6539 എ‌ണ്ണം ലാഭത്തിൽ. അപ്പെക്‌സ്‌ സംഘങ്ങളിൽ ഹൗസിങ്‌ ബോർഡ്‌ 2.26 കോടിയുടെയും മാർക്കറ്റ്‌ ഫെഡ്‌ 40.4 ലക്ഷവും ലാഭമുണ്ടാക്കി. 1604 പ്രാഥമിക കാർഷിക വായ്‌പാ സംഘത്തിൽ 1027 എണ്ണം ലാഭത്തിലാണെന്നും 2019–-20 വർഷത്തെ ഓഡിറ്റ്‌ കണക്ക്‌ വ്യക്തമാക്കുന്നു.

സഹകരണ മേഖലയിലെ ആകെ നിക്ഷേപം 2,18,020 കോടി രൂപയാണ്‌. വായ്‌പാ നീക്കിയിരിപ്പ്‌ 16,162 കോടിയും. 26,518 കോടി രൂപ കടമെടുത്തിട്ടുണ്ട്‌. 1791 കോടി കേന്ദ്ര ഏജൻസികളിലടക്കം നിക്ഷേപമുണ്ട്‌. അംഗങ്ങളുടെ ഓഹരി മൂലധനം 6989 കോടിയാണ്‌. ആകെ ലാഭം 597 കോടിയും നഷ്ടം 9543 കോടിയും. ആകെ അംഗസംഖ്യ 6.96 കോടിയാണ്‌.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 12,419 സംഘവും മറ്റു‌ വകുപ്പുകളുടെ ചുമതലയിലെ രജിസ്‌ട്രാർമാരുടെ കീഴിൽ 3236 സംഘവും ഉണ്ട്‌. സജീവമല്ലാത്ത‌ 121 സംഘമുണ്ട്‌. അടച്ചുപൂട്ടിയത്‌ മുന്നെണ്ണവും.

Related posts

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ ; 26 ദിവസം: പുതിയ രോഗികൾ 7475

16 കോ​ടി ഒ​ന്നാം സ​മ്മാ​നം; വ​രു​ന്നു ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​പ​ർ

Aswathi Kottiyoor
WordPress Image Lightbox