24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്ഷീര കര്‍ഷക സംഗമം
Kerala

ക്ഷീര കര്‍ഷക സംഗമം

കണ്ണൂര്‍ ജില്ലാ ക്ഷീരവികസന വകുപ്പിന്‍റെയും മണിക്കടവ് ക്ഷീരവികസന യൂണിറ്റിലെ വിവിധ ക്ഷീര സംഘങ്ങള്‍, മില്‍മ , ത്രിതല പഞ്ചായത്തുകള്‍, സഹകരണ ബേങ്കുകള്‍, വ്യാപാരികള്‍ നെല്ലിക്കാം പൊയില്‍ ക്ഷീര സഹകരണ സംഘം എന്നിവയുടെ നേതൃവത്തിൽ ക്ഷീര കർഷക സംഗമം നടത്തി. ഇരിക്കുര്‍ എം എല്‍ എ അഡ്വ. സജീവ് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്യതു. ഇരിക്കുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് അദ്ധ്യക്ഷനായി. കണ്ണൂര്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റിലെ ഏറ്റവും കൂടതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യന്‍ ആദരിച്ചു. മണിക്കടവ് യൂണിറ്റിലെ മുതിര്‍ന്ന ക്ഷീര കര്‍കനെ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ആദരിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ . സാജു സേവ്യര്‍, ഒ.എസ് . ലിസി , ആയിഷ ഇബ്രാഹിം, ലിസി ജോസഫ് , എന്‍.പി. ശ്രീധരന്‍, ചാക്കോ പാലക്കലോടി, ജെയിംസ് തുരുത്തേല്‍, പി.ആര്‍. രാഘവന്‍, ഒ.വി. ഷാജു, കെ. മോഹനന്‍ , സുജ ആഷി, കെ. മാധവന്‍, സെബാസ്റ്റ്യന്‍ പള്ളിപുറത്ത് ,വി.സി. രവിന്ദ്രന്‍, ബെന്നി ആഞ്ഞിലിതോപ്പില്‍ , കെ.വി. അബ്ദുള്‍ റസാക്ക് ,ജോസഫ് ആഞ്ഞിലിതോപ്പില്‍ , പി.കെ. ശശി, എ. അഹമ്മദ് കുട്ടി ഹാജി, ടോമി വെട്ടിക്കാട്ട്, ആര്‍.സുജി, അപ്പച്ചന്‍ കൂമ്പങ്കല്‍, ജിസ് ജോണ്‍സ്, എമ്മാനുവല്‍ , സ്വഗത സഘം ചെയര്‍മ്മാന്‍ ബേബി തോലാനി , സംഘാടക സമതി ചെയര്‍മ്മാന്‍ പി. ചെമ്മരന്‍ എന്നിവര്‍ സംസാരിച്ചു ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.പി. സുനൈന , എം.വി. ജയന്‍, ഡോ. സി.പി. പ്രസാദ്, ജോളി അഗസ്റ്റ്യന്‍ , ഷിജോ കെ സെബാസ്റ്റ്യന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് വിവിധ വിഷിയങ്ങളില്‍ ക്ലാസ് നയിച്ചു.

Related posts

സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ മറുപടി ​ഇ – മെയിലിൽ

Aswathi Kottiyoor

ക്യാമറയിൽ പെടാതിരിക്കാൻ വാഹനങ്ങളിൽ അഭ്യാസം ; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor

ബ​ഫ​ർ​ സോ​ണി​ൽ ആശങ്ക പെരുകുന്നു; പരാതികൾ 38,909

Aswathi Kottiyoor
WordPress Image Lightbox