26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ൺ പ​ടേ​ന്ന് പ​ട​രും: അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
Kerala

ഒ​മി​ക്രോ​ൺ പ​ടേ​ന്ന് പ​ട​രും: അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ളി​ൽ 2.4 ശ​ത​മാ​ന​വും ഒ​മി​ക്രോ​ൺ ആ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 101 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഹൈ ​റി​സ്ക് കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട 19 ജി​ല്ല​ക​ളു​ണ്ട്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ആ​ളു​ക​ൾ അ​നാ​വി​ശ്യ യാ​ത്ര​ക​ളും ഒ​ത്തു​ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി​യി​ൽ മാ​ത്രം പു​തു​താ​യി ഇ​ന്ന് 10 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ഇ​തു​വ​രെ 20 പേ​ർ​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 10 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.

11 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച 14 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ക​ര്‍​ണാ​ട​ക​യി​ൽ അ​ഞ്ച് പു​തി​യ കേ​സു​ക​ളും ഡ​ല്‍​ഹി, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഗു​ജ​റാ​ത്തി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

ഗവർണർ നടപ്പാക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ താൽപര്യങ്ങൾ -യെച്ചൂരി

Aswathi Kottiyoor

അന്വേഷണം കേരളത്തിൽ തുടരാം ; ഷാരോൺ വധത്തിൽ നിയമോപദേശം

Aswathi Kottiyoor

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

Aswathi Kottiyoor
WordPress Image Lightbox