സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവില്‍ പ്രതിദിനം 50,000 ഭക്തര്ക്കാണദര്ശനത്തിന് അനുമതി നല്‍കുന്നത്.
ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്കുന്ന കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. വസ്തുതകള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിഷയം 22നു പരിഗണിക്കാനായി മാറ്റി.