22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് സ്വയം തീകൊളുത്തി.
Kerala

കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് സ്വയം തീകൊളുത്തി.

യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെയാണ് വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28) പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.

ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിലാണ് സംഭവം.

ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, നന്ദഗോപൻ കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചു. തുടർന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇരുവരും നേരത്തേ പരിചയക്കാരാണ്.

Related posts

സ്‌കൂൾ ആരോഗ്യ പരിപാടി’: എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന

Aswathi Kottiyoor

കുറവല്ല ചാർജിങ്‌ സ്‌റ്റേഷൻ ; ശ്രദ്ധിച്ചാൽ വഴിയിലാകില്ല

Aswathi Kottiyoor

സർട്ടിഫിക്കറ്റ് കോഴ്സുകൾ*

Aswathi Kottiyoor
WordPress Image Lightbox