21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തി ആരംഭിച്ചു
Kottiyoor

കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തി ആരംഭിച്ചു

കൊട്ടിയൂർ ക്ഷേത്രത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തി ആരംഭിച്ചു. കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റ് ആക്കൽ ദാമോദരൻ നായർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 1. 30 കോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവൃത്തി നടക്കുന്നത്. സ്റ്റേജ്, കാർ പാർക്കിംഗ്, സ്നാന ഘട്ടത്തിലേക്കുള്ള നടപ്പാത കരിങ്കൽ പാകൽ, സ്ട്രീറ്റ് ലൈറ്റ്, ഊട്ടുപുര, അടുക്കള എന്നിവയാണ് നിർമ്മിക്കുന്നത്. സ്റ്റേജിന് ചുറ്റും ഉള്ള സ്ഥലത്ത് ഇൻറർലോക്ക് പതിക്കും. എറണാകുളത്തുള്ള റൂബിക് പ്രൊജക്റ്റ് മാനേജ്മെൻറ് കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ട്രസ്റ്റി ബോർഡംഗം തിട്ടയിൽ നാരായണൻ നായർ എക്സിക്യൂട്ടീവ്, ഓഫീസർ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ശുചിമുറിയിൽ പ്രസവിച്ച യുവതിക്ക് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകളിലൂടെ ജീവൻ തിരിച്ചുകിട്ടി.

Aswathi Kottiyoor

രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ

Aswathi Kottiyoor

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ഉത്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox