27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തങ്ക അങ്കി ഘോഷയാത്ര 22ന് പുറപ്പെടും ; മണ്ഡലപൂജ 26ന്
Kerala

തങ്ക അങ്കി ഘോഷയാത്ര 22ന് പുറപ്പെടും ; മണ്ഡലപൂജ 26ന്

മണ്ഡല പൂജയ്ക്ക് അയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന്‌ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന്‌ പുറപ്പെടും. ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപനും ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി എം തങ്കപ്പനും ചേർന്ന്‌ ആചാരപൂവം യാത്രയയ്ക്കും. 22ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശിക്കാൻ അവസരമുണ്ട്. 25ന്‌ ഉച്ചയ്‌ക്ക് പമ്പയിൽ എത്തിച്ചേരും.

മൂന്നിന്‌ പമ്പയിൽനിന്ന് തിരിക്കുന്ന ഘോഷയാത്രയ്ക്ക് വൈകിട്ട്‌ അഞ്ചോടെ ശരംകുത്തിയിൽ സ്വീകരണം നൽകും. ദേവസ്വം ബോർഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ഘോഷയാത്രയെ പതിനെട്ടാംപടിക്ക്‌ മുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. പിന്നീട്‌ തങ്ക അങ്കി അടങ്ങിയ പേടകം സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് പകൽ 11.50നും 1.15 നും ഇടയിലാണ്‌ മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് അടയ്‌ക്കുന്ന നട വൈകിട്ട്‌ നാലിന്‌ വീണ്ടും തുറക്കും. അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന്‌ നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രനട തുറക്കും. അന്നേ ദിവസം

Related posts

ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു സമർപ്പിക്കും

Aswathi Kottiyoor

സെസ് വന്നിട്ടും മദ്യവിൽപന കൂടി; ഇന്ധനം പോലെയല്ല മദ്യം

Aswathi Kottiyoor

പരേഡിൽ വീഴ്ച വരുത്തിയ വനിത ബറ്റാലിയനിലെ 25 പേർക്കെതിരെ ശിക്ഷാ നടപടി

Aswathi Kottiyoor
WordPress Image Lightbox