കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11ന് ഭോപ്പാലിലെ ഭദ്ഭഡ വിശ്രം ഘട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
പൂര്‍ണ സൈനിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ ഭോപ്പാലില്‍ എത്തിച്ച മൃതദേഹം എയര്‍പോര്‍ട്ട് റോഡിലെ സണ്‍സിറ്റി കോളനിയിലെ വസതിയില്‍ പൊതുദര്‍ശത്തിന് വച്ചിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധിയാളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. വരുണ്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേരാണ് കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. 13 പേരും അപകടം നടന്ന ഡിസംബര്‍ എട്ടിന് തന്നെ മരിച്ചിരുന്നു. വരുണ്‍ സിംഗിന് മാത്രമായിരുന്നു ജീവനുണ്ടായിരുന്നത്.
ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങിയത്.