24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്ത ജില്ല; നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിർദേശം
Kerala

ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്ത ജില്ല; നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിർദേശം

ക​ണ്ണൂ​ർ: ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക് മു​ക്ത ജി​ല്ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​ന ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു.

അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക് ബ​ഹി​ഷ്‌​ക​ര​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ലാ​സ്​​റ്റി​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. വാ​തി​ല്‍പ​ടി സേ​വ​ന​ത്തി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​ര്‍ഹ​രാ​യ​വ​രെ മാ​ത്രം ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ പി.​പി. ദി​വ്യ പ​റ​ഞ്ഞു.

ജീ​വ​ന്‍ര​ക്ഷാ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് വാ​തി​ല്‍പ​ടി സേ​വ​ന​ത്തി‍െൻറ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. 36 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി പ​ദ്ധ​തി കൂ​ടി അം​ഗീ​ക​രി​ച്ചു.

‘പ്ലാസ്​റ്റിക് ഫ്രീ കണ്ണൂരി’നായി ബദല്‍ ഉല്‍പന്ന പ്രദര്‍ശനമേള

ജി​ല്ല​യെ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്മു​ക്ത​മാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 31 വ​രെ ജി​ല്ല​ത​ല ബ​ദ​ല്‍ ഉ​ല്‍പ​ന്ന പ്ര​ദ​ര്‍ശ​ന​മേ​ള സം​ഘ​ടി​പ്പി​ക്കും. ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി‍െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ​ദ​ല്‍ ഉ​ല്‍പ​ന്ന പ്ര​ദ​ര്‍ശ​ന​മേ​ള​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ശു​ചി​ത്വ മി​ഷ‍െൻറ ഐ.​ഇ.​സി ഫ​ണ്ടി​ല്‍നി​ന്ന്​ ക​ണ്ടെ​ത്താ​ന്‍ ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം ചേ​രും.

ജ​നു​വ​രി ഒ​ന്നി​ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ല​ല്‍ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ക്കും. പ്ലാ​സ്​​റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍ പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ത്യ​സ്​​ത വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ യോ​ഗം ചേ​രും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​ന് സി.​സി. ടി.​വി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts

പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ഓപ്പറേഷന്‍ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് വീണ ജോര്‍ജ്

Aswathi Kottiyoor

മുമ്പിൽ മനുഷ്യരാണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox