24.1 C
Iritty, IN
July 18, 2024
  • Home
  • Kerala
  • സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന്‌ 21ലേക്ക്‌; ബില്ലിന്‌ അംഗീകാരം.
Kerala

സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന്‌ 21ലേക്ക്‌; ബില്ലിന്‌ അംഗീകാരം.

സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിലവിൽ പുരുഷന്‍റെ വിവാഹപ്രായം 21 ആണ്. ആൺ, പെൺ ഭേദമന്യേ വിവാഹപ്രായം തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം സ്‌ത്രീകളുടെ വിവാഹപ്രായപരിധി ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക. സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിച്ചു.

2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നേക്കാം .
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് (1929) ഭേദഗതി ചെയ്തായിരുന്നു ഇത്.

Related posts

സുപ്രീംകോടതി പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം പോർട്ടൽ

Aswathi Kottiyoor

ഓണത്തിനിടയിൽ പഴകിയ പുട്ടുകച്ചവടം; നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇനി മാസ്‌ക് മുഖ്യം; ഇല്ലെങ്കില്‍ പിടിവീഴും

Aswathi Kottiyoor
WordPress Image Lightbox