22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പരിക്കേറ്റ്‌ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
Kerala

പരിക്കേറ്റ്‌ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

പരിക്കുപറ്റി മരത്തിനുമുകളിൽ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന താഴെയിറക്കി. മരം മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പ് തട്ടി പരിക്കേറ്റ ശിവപുരം സ്വദേശി സനിൽകുമാർ (38) കയർ ശരീരത്തോട് ബന്ധിപ്പിച്ച നിലയിൽ മരത്തിന്റെ മുകളിൽ കുടുങ്ങിപ്പോവുകയാരുന്നു. ചൊവ്വ ഉച്ചയ്‌ക്ക്‌ കൂത്തുപറമ്പ് മൂര്യാട് കൊളത്തുപറമ്പിലാണ്‌ സംഭവം.
സ്റ്റേഷൻ ഓഫീസർ പി ഷാനിത്തിന്റെ നേതൃത്വത്തിൽ എത്തിയ സേന ലാഡർ ഉപയോഗിച്ച് മരത്തിനു മുകളിൽ കയറി സനിൽകുമാറിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചു.
അഗ്നിരക്ഷാസേനയിലെ പി കെ ജയരാജൻ, കെ സജിത്ത്, മധുസൂദനൻ, സി കെ രാരീഷ്, കെ വി ശ്രീനേഷ്, എൻ രാഹുൽ, പി വി വിപിൻ, പി കെ ധനീഷ് കുമാർ, എം മനു, വി കെ റിജുൽ, എ കെ മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related posts

കർണാടക പെരുമ്പാടി ചെക്ക്പോസ്റ്റിൽ കേരള – കർണ്ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന

Aswathi Kottiyoor

അണക്കെട്ടുകളിൽ ജലനിരപ്പ്‌ താഴ്ന്നു ; ആഗസ്തിൽ 90 ശതമാനം മഴക്കുറവ്‌

Aswathi Kottiyoor

മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകൾക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox