21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ലോകത്താകെയുള്ള അഞ്ചിലൊന്ന് കടുവകള്‍ക്കും ഭീഷണിയായി അണക്കെട്ടുകള്‍.
Kerala

ലോകത്താകെയുള്ള അഞ്ചിലൊന്ന് കടുവകള്‍ക്കും ഭീഷണിയായി അണക്കെട്ടുകള്‍.

ജലവൈദ്യുത അണക്കെട്ട് പദ്ധതികള്‍ ലോകത്താകെയുള്ള കടുവകളുടെ അഞ്ചിലൊന്നിനെയും ബാധിക്കുന്നതായി കണ്ടെത്തല്‍. കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. ജലവൈദ്യുത പദ്ധതികളുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങളാണ് പഠനം ചൂണ്ടിക്കാണിക്കുന്നതെന്ന് ഗവേഷണം നടത്തിയ സംഘത്തിലെ അംഗമായ ഗിബ്‌സണ്‍ പറഞ്ഞു. കാര്‍ബണ്‍ തോത് കുറയ്ക്കുവാനായി വന്‍തോതില്‍ ഉഷ്ണമേഖല വനപ്രദേശങ്ങളില്‍ ജലവൈദ്യുത പ്രൊജ്ക്ടുകള്‍ സ്ഥാപിക്കപ്പെടുന്നു.

എന്നാല്‍ ഇത് ജൈവവൈവിധ്യത്തിലും ശുദ്ധജലങ്ങളിലും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്.

ഗിബ്‌സണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയുമായ അന്നയും ചേര്‍ന്ന്‌ കടുവകളുടെയും പുലികളുടെയും അംഗസംഖ്യ പരിശോധിച്ച് പ്രാദേശിക, വ്യക്തിഗത നഷ്ടങ്ങള്‍ കണക്കാക്കിയിരുന്നു. ഏകദേശം 5,300 സ്‌ക്വയര്‍ മൈല്‍ വരുന്ന പ്രദേശം ജലവൈദ്യുത പദ്ധതികള്‍ക്കായി വെള്ളക്കെട്ടാക്കിയപ്പോള്‍ കടുവകൾക്ക് അവരുടെ വാസസ്ഥലം നഷ്ടമായി. പുലികൾക്ക് 9,800 സ്‌ക്വയര്‍ മൈല്‍ വരുന്ന പ്രദേശവും നഷ്ടമായി.

ലോകത്താകെയുള്ള കടുവകളുടെ 20 ശതമാനത്തെയും അണക്കെട്ടുകൾ ബാധിച്ചതായും പഠനം പറയുന്നു. ജലവൈദ്യുത പദ്ധതികള്‍ക്കായി കടുവകളുടെയും മറ്റും വാസസ്ഥലം വെള്ളക്കെട്ടാക്കുമ്പോള്‍ അവ മറ്റൊരു പ്രദേശം ലക്ഷ്യമാക്കി നീങ്ങും. എന്നാല്‍ ഇത് മൃഗങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് (Aggressive teritorrial encounters) കാരണമാകും. ഇവയിലേത്‌ നടന്നാലും നിലനില്‍പ്പ് ആശങ്കാജനകമാണെന്നും ഗിബ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി നാശം, വേട്ടയാടല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഇവയുടെ അംഗസംഖ്യയില്‍ ഗണ്യമായ കുറവാണ് സംഭവിച്ചത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) കണക്കുകള്‍ പ്രകാരം പുലികൾ ഏകദേശം വംശനാശത്തിന്റെ വക്കിലാണ്. ലോകത്താകെ ശേഷിക്കുന്നത് 1,73,000 എണ്ണം മാത്രമാണ്. ഇവയില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥലം ബ്രസീലാണ്.

ഭക്ഷ്യലഭ്യതാ പ്രശ്നം കടുവകളും പുലികളും നേരിടുന്നുണ്ട്. വലിയൊരു വന പ്രദേശത്ത് മാത്രമേ ഇവയ്ക്ക് ആഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇതുവരെ ഉപയോഗിക്കപ്പെടാത്ത വനപ്രദേശങ്ങള്‍ പലതും ജലവൈദ്യുത പദ്ധതികള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന ജലവൈദ്യുത അണക്കെട്ടുകളുടെ ഏറിയ പങ്കും പുലികളുടെ വാസസ്ഥലമാണ് ഇല്ലാതാക്കുന്നത്. ഇത്തരത്തില്‍ ഭാവിയില്‍ വരാനിരിക്കുന്ന 300 ഓളം പദ്ധതികളും ബ്രസീലിലാകും. ഇത് പുലികൽ ഗുരുതര വംശനാശ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമാകും.

കടുവകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 13 രാജ്യങ്ങള്‍ ചേര്‍ന്ന്‌ ഒപ്പിട്ടിരിക്കുന്ന 2010 ലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഡിക്ലറേഷന്‍ ഓണ്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ എന്ന നയത്തിന് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഏഷ്യയില്‍ ഇത്തരം ജലവൈദ്യുത അണക്കെട്ടുകള്‍ ഭാവിയില്‍ വരാനുള്ള സാധ്യത കുറവാണെങ്കിലും ഈയിടങ്ങളിലും കടുവകളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഭൂട്ടാന്‍, നേപ്പാള്‍, ഇന്‍ഡൊനീഷ്യ, സുമാത്ര എന്നിവിടങ്ങളിലെ കടുവകളുടെ ആവാസവ്യവസ്ഥ, സംരക്ഷിത വനങ്ങള്‍, വനസമുച്ചയം എന്നിവയ്ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് പല പദ്ധതികളും.

Related posts

നാളെമുതൽ നാലുദിവസം ബാങ്ക്‌ ഇല്ല; അടുത്തയാഴ്‌ച മൂന്ന് പ്രവൃത്തിദിനം മാത്രം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ജന്മം നൽകുന്നതിൽ തീരുമാനം അമ്മയുടേത്’: 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി.

Aswathi Kottiyoor
WordPress Image Lightbox