• Home
  • Kerala
  • മാതൃ ശിശു സംരക്ഷണ ആശുപത്രിക് ഒരുകോടി രൂപ അനുവദിച്ചു
Kerala

മാതൃ ശിശു സംരക്ഷണ ആശുപത്രിക് ഒരുകോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ വിവിധ താലൂക്ക് ആശുപത്രികളിൽ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു. ഒരു കോടിയോളം രൂപയാണ് അനുവദിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് 21. 06 ലക്ഷവും പേരാവൂരിന് 46. 77 ലക്ഷവും അനുവദിച്ചു.

ആറ്റിങ്ങൽ ആശുപത്രിക്ക് 1. 46 ലക്ഷം, പുനലൂർ 15. 67 ലക്ഷം, മണ്ണാർകാട് 12. 01 ലക്ഷം, നെടുങ്ങോലം മൂന്ന് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ച മറ്റ് ആശുപത്രികൾ. ഉപകരണങ്ങൾ വാങ്ങാനും ചെറു നിർമാണപ്രവർത്തനങ്ങൾക്കും തുക വിനിയോഗിക്കും. ഫോട്ടോതെറാപ്പി മെഷീൻ, അനസ്തേഷ്യ വർക് സ്റ്റേഷൻ, തൂക്കം നോക്കാനുള്ള മെഷീൻ, ഇൻഫ്യൂഷൻ പമ്പ്, പൾസ് ഓക്സീമീറ്റർ, ഫീറ്റൽമോണിറ്റർ തുടങ്ങിയവ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങും.

Related posts

പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

Aswathi Kottiyoor

*റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചു; മുൻഗണന വിഭാഗക്കാർക്ക് മാത്രമായി ഒതുങ്ങും*

Aswathi Kottiyoor

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox