24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പച്ചക്കറി എത്തിക്കാൻ തമിഴ്നാടുമായി ധാരണാപത്രം അടുത്തയാഴ്ച.
Kerala

പച്ചക്കറി എത്തിക്കാൻ തമിഴ്നാടുമായി ധാരണാപത്രം അടുത്തയാഴ്ച.

വിലക്കയറ്റം പിടിച്ചുനിർത്താൻ തമിഴ്നാട്ടിൽ നിന്നു പച്ചക്കറി സംഭരിക്കാനുള്ള സർക്കാർ നീക്കത്തിന് ഇടങ്കോ‍ലിട്ട് തമിഴ്നാട്ടിലെ ഇടനിലക്കാർ. കേരളത്തിന്റെ നീക്കം തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമത്തിന് ഇടയാക്കുമെന്ന അഭ്യൂഹം പരത്തിയാണ് ഇടനിലക്കാർ ഇത് അട്ടിമറിക്കുന്നത്.

അതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞു. അതേസമയം, തെങ്കാശിയിൽ സംഭരണ കേന്ദ്രം സ്ഥാപിച്ചു കേരളത്തിലേക്കു പച്ചക്കറി എത്തിക്കാൻ തമിഴ്നാടുമായി കരാർ ഒപ്പിട്ടാൽ പച്ചക്കറി നൽകാൻ തയാറാണെന്നു കർഷകർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളവും തമിഴ്നാടും അടു‍ത്ത‍യാ‍ഴ്ച ധാരണാപത്രം ഒപ്പിടും.

ധാരണാപത്രം കേരളം തയാറാക്കി അയയ്ക്കണമെന്നു തമിഴ്നാട് ആവശ്യപ്പെട്ടു. തുടർന്ന് കരടു ധാരണാപത്രം ഇന്നലെ തമിഴ്നാടിന് അയച്ചു കൊടുത്തതായി ഹോർട്ടികോർപ് എംഡി ജെ.സജീവ് പറഞ്ഞു.

പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 25 മുതലാണു സർക്കാർ ഹോർ‍ട്ടികോർപ് മുഖേന പച്ചക്കറികൾ എത്തിക്കാൻ ആരംഭിച്ചത്. തുടക്കത്തിൽ 40 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്ന് എത്തിച്ചത്. പിന്നീട് 80 ടൺ ആക്കി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വരവ് ഗണ്യമായി കുറഞ്ഞു. ഇടനിലക്കാരുടെ ഇടപെടൽ മൂലമായിരുന്നു ഇത്.

പച്ചക്കറി എത്തിച്ചിട്ടും കേരളത്തിൽ വില കുറയാത്തതും സർക്കാരിനെ പ്രതിസന്ധിയിലാക്കി. തമിഴ്നാ‍ട്ടി‍ലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമമുണ്ടെന്നു വ്യാപാരികൾ പറയുന്നു.അമിത വില നിയന്ത്രിക്കാൻ നഷ്ടം സഹിച്ചും പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാൻ ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) എന്നിവയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.പ്രസാദ് പറഞ്ഞു.

‌ഹോർട്ടികോർപ് മുഖേന തമിഴ്നാട്ടിലെ കർഷകരിൽ നിന്നു നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. നാടൻ പച്ചക്കറികൾ പരമാവധി സംഭരിക്കാ‍ൻ വിഎഫ്പിസികെയ്ക്കു നിർദേശം നൽകി.

പച്ചക്കറി ന്യായവിലയിൽ ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതികളും ആവിഷ്കരിക്കും. ആര് ആവശ്യപ്പെട്ടാലും പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

വി​ദേ​ശ വി​ക​സ​ന​മാ​തൃ​ക​ക​ൾ പ​ക​ർ​ത്തു​ക വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പ്ലസ്​ വൺ അപേക്ഷ സമർപ്പണം തുടങ്ങി; ആദ്യദിനം മുക്കാൽ ലക്ഷം കവിഞ്ഞ്​ അപേക്ഷകർ

Aswathi Kottiyoor

യുവതലമുറയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി കേരളം മുന്നോട്ട്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox