24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ; 25 സെന്റുവരെ നെൽവയൽ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യം
Kerala

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ; 25 സെന്റുവരെ നെൽവയൽ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യം

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റൽ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കി. 25 സെന്റ് വരെയുള്ള നെൽവയൽ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി. നേരത്തെ ഈ ആനുകൂല്യം 2021 ഫെബ്രവുരി 25 മുതലുള്ള അപേക്ഷകൾക്കായിരുന്നു അനുവദിച്ചിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സൗജന്യം അതിനു മുമ്പുള്ള അപേക്ഷകൾക്കും ബാധകമാക്കി പുതിയ ഉത്തരവിറക്കിയത്.

2018ലെ ഭേദ​ഗതി പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളിൽ തരം മാറ്റാൻ 2017 ഡിസംബർ 30വരെ കൈവശമുള്ളവരെയാണ്‌ അനുവദിച്ചിരുന്നത്. ഇതിനുശേഷം ഈ ഭൂമി വാങ്ങിയവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതൊഴിവാക്കി, നിയമാനുസൃതം കൈമാറ്റം ചെയ്ത് കിട്ടുന്നവർക്കും തരം മാറ്റാൻ അനുമതി നൽകി. അപേക്ഷകന്റെ കൈവശം മറ്റു തരത്തിലുള്ള ഭൂമിയുണ്ടാകാൻ പാടില്ലെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ അത് പരി​ഗണിക്കേണ്ടതില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുതിയ ഉത്തരവിൽ വ്യക്തമാക്കി. നിരവധിപേർക്ക് ​ഗുണകരമാകുന്നതാണ് നടപടി.

സർവേ ചെയ്യപ്പെടാത്ത വില്ലേജുകളിലെ ഭൂമികളുടെ സ്വഭാവ വ്യതിയാനത്തിന് അനുമതി നൽകുമ്പോൾ, പ്രസ്തുത ഭൂമിയുടെ സെറ്റിൽമെന്റ്‌ രജിസ്റ്റർ, ബിടിആർ എന്നിവയും കൈവശവും പരിശോധിച്ചും കൂടാതെ, 2008 കാലഘട്ടത്തിലുള്ള ഭൂമിയുടെ സ്ഥിതിവിവരം സംബന്ധിച്ച കെഎസ്ആർഇസി റിപ്പോർട്ട് പരിശോധിച്ചും വ്യതിയാനത്തിന് അനുമതി നൽകുന്നതിൽ ആർഡിഒമാർക്ക് തീരുമാനമെടുക്കാം.
50 സെന്റിൽ കൂടുതലുള്ള ഭൂമിക്ക് സ്വഭാവ വ്യതിയാനം അനുവദിക്കുമ്പോൾ 10 ശതമാനം സ്ഥലം ജലസംരക്ഷണത്തിനായി പ്രത്യേകം നീക്കിവയ്ക്കണമെന്ന് വ്യവസ്ഥ ഉടമപാലിക്കണമെങ്കിലും വകുപ്പ് സംരക്ഷണ നടപടി സ്വീകരിക്കേണ്ടതില്ല. 1967ലെ കേരള ഭൂ വിനിയോ​ഗ ഉത്തരവ് വരുന്നതിനു മുമ്പ്‌ നികത്തപ്പെട്ട നിലത്തിന്റെ കാര്യത്തിലാണിത്.

Related posts

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്ങ്സും

Aswathi Kottiyoor

സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox