24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ നി​ർ​ത്തണം: കേ​ര​ള കോ​ൺ​.-എം
Kerala

ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ നി​ർ​ത്തണം: കേ​ര​ള കോ​ൺ​.-എം

ക​ണ്ണൂ​ർ: കോ​വി​ഡും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ലം ത​ക​ർ​ന്ന​ടി​ഞ്ഞ കൃ​ഷി​ക്കാ​രു​ടെ പ്ര​യാ​സ​ത്തി​ൽ ആ​ശ്വാ​സം പ​ക​രു​ന്ന സ​മീ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ന് പ​ക​രം വാ​യ്പ​ക​ളു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​തു വാ​യ്പ​യും കൃ​ഷി​ക്കാ​ര്‍ തി​രി​ച്ച​ട​യ്ക്കു​ന്ന​ത് കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ നി​ന്നാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും പ്ര​ള​യ​വും അ​വ​രു​ടെ വ​രു​മാ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. റ​ബ​ർ ടാ​പ്പിം​ഗ് പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് കൃ​ഷി​ക്കാ​ർ ജീ​വി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​ക്കാ​രു​ടെ വാ​യ്പ​ക​ളു​ടെ മേ​ൽ ആ​രം​ഭി​ച്ച എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​യ്ക്കു​വാ​ൻ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ്സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ. ​ടി. സു​രേ​ഷ് കു​മാ​ർ, തോ​മ​സ് മാ​ല​ത്ത്, സി.​ജെ. ജോ​ൺ, ബി​നു മ​ണ്ഡ​പം, മോ​ളി ജോ​സ​ഫ്, വി.​വി. സേ​വി, സി.​എം. ജോ​ർ​ജ്, ബെ​ന്നി​ച്ച​ൻ മ​ട​ത്തി​ന​കം, ജോ​യ് ജോ​സ​ഫ്, ബി​ജു പു​തു​ക്ക​ള്ളി, ബി​നു ഇ​ല​വു​ങ്ക​ൽ, ജോ​സ് മ​ണ്ഡ​പം, ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പഠിക്കാൻ 1773.09 കോടി, യൂണിഫോമിന് 140 കോടി ; സാങ്കേതിക വിദ്യാഭ്യാസത്തിന് 252.4 കോടി

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല: സർക്കാർ നിലപാടിൽ ആശങ്കയെന്ന്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox