24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ യു ആർ ടി സി ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത; ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്ന് ഗതാഗതമന്ത്രി
Kerala

കെ യു ആർ ടി സി ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത; ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്ന് ഗതാഗതമന്ത്രി

കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെ യു ആർ ടി സി ബസുകൾ ഒഴിവാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇത്തരം ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യതയാണെന്നും ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്നും ഗതാഗതമന്ത്രി തന്നെ അറിയിച്ചു.

കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്. ഒരു ലിറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്. മിക്കതിനും ഗുണനിലവാരമില്ല.പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാൽ എ സി ബസിൽ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാൻ ഇട്ടിരിക്കുന്നത്.

രാജ്യത്തെ നഗരവികസനത്തിന്‍റെ ഭാഗമായിട്ടാണ് ജൻറം പദ്ധതി വഴി സൗജ്യനമായി സംസ്ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്.നഗരത്തിനുളളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇതുപലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Related posts

വന്യജീവി വാരാഘോഷം സമാപിച്ചു

Aswathi Kottiyoor

നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം

Aswathi Kottiyoor

ചാലക്കുടിയിൽ ടോറസ് ലോറിക്ക്‌ പിന്നിൽ ബൈക്കിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox