23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാവുകളുടെ സംരക്ഷണവും പരിപാലനവും: നിയമസഭാ കമ്മിറ്റി സന്ദർശിക്കും
Kerala

കാവുകളുടെ സംരക്ഷണവും പരിപാലനവും: നിയമസഭാ കമ്മിറ്റി സന്ദർശിക്കും

സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് സമഗ്രമായ ഒരു സ്വതന്ത്രപഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി ഡിസംബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ജില്ലയിലെ തലശ്ശേരി ധർമ്മടം ആണ്ടല്ലൂർ കാവ്, തളിപ്പറമ്പ് ശ്രീകണ്ഠാപുരം വില്ലേജിലെ വൈക്കര വനശാസ്താക്കാവ്, പയ്യന്നൂർ ആലപ്പടമ്പ തെയ്യോട് കാവ്, കാങ്കോൽ കാവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് മൂന്നു മണിക്ക് പയ്യന്നൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് ജില്ലയിലെ കാവുകളെ സംബന്ധിച്ച് വിവരശേഖരണം നടത്തും. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും സ്വീകരിക്കും.

Related posts

കൊമ്പു കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി; മണത്തു, തൊട്ടു, മാറിനിന്നു’.

Aswathi Kottiyoor

തില്ലങ്കേരി പഞ്ചായത്തിന് ആർദ്ര കേരള പുരസ്കാരം

Aswathi Kottiyoor

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനുമായ എ സഹദേവന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox