23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്‌ടറിന്റെ ബന്ധം നഷ്‌ടമായി; അപകടം സംയുക്ത സേന അന്വേഷിക്കും: രാജ്‌നാഥ്‌ സിങ്‌
Kerala

12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്‌ടറിന്റെ ബന്ധം നഷ്‌ടമായി; അപകടം സംയുക്ത സേന അന്വേഷിക്കും: രാജ്‌നാഥ്‌ സിങ്‌

കൂനൂരിൽ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് അടക്കം 13 പേർ മരിച്ച സൈനിക ഹെ​ലി​കോ​പ്‌ട​ർ അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങ്‌ അന്വേഷണത്തിന് നേതൃത്വം നൽകും. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്‌താവന നടത്തവേ പ്രതിരോധമന്ത്രി രാജ്​നാഥ് സിങാണ്‌ ഇക്കാര്യം അറിയിച്ചത്‌.

വ്യാഴാഴ്‌ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്‌ടര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്‌ടറിന്റെ ബന്ധം നഷ്‌ടമായതായും രാജ്‌നാഥ് സിങ് പറഞ്ഞു. 14 പേരില്‍ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. അപകടം നടന്ന നീ​ല​ഗി​രി ജി​ല്ല​യി​ലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും രാജ്നാഥ് സിങ് വ്യക്തമാക്കി.

ബുധനാഴ്‌ച ഉച്ചയോടെയാണ് കു​നൂ​രി​നു​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്‌ട​ർ ത​ക​ർ​ന്നു​വീ​ണ് സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ച്ചത്. തൃ​ശൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വ്യോ​മ​സേ​ന വാ​റ​ന്‍റ്​ ഓ​ഫീസ​ർ പ്ര​ദീ​പ്​ അ​റ​ക്ക​ലും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചിരുന്നു.

Related posts

ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യം

Aswathi Kottiyoor

കതിരൂർ ഗ്രാമ പഞ്ചായത്തിന്റെ വാർധക്യ സൗഹൃദ പദ്ധതികൾ ശ്രദ്ധേയമാകുന്നു

Aswathi Kottiyoor

റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox