24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അർധ അതിവേഗ പാത : എതിർത്തിട്ടില്ല; ഭൂമി അളക്കാൻ ഉത്തരവിട്ടത്‌ ദക്ഷിണ റെയിൽവേ
Kerala

അർധ അതിവേഗ പാത : എതിർത്തിട്ടില്ല; ഭൂമി അളക്കാൻ ഉത്തരവിട്ടത്‌ ദക്ഷിണ റെയിൽവേ

തിരുവനന്തപുരം
അർധ അതിവേഗ റെയിൽപാതയ്‌ക്ക്‌ ഭൂമി വിട്ടുകൊടുക്കാൻ എതിർപ്പ്‌ അറിയിച്ചെന്നത്‌ വ്യാജ പ്രചാരണമാണെന്ന്‌ ദക്ഷിണ റെയിൽവേ അറിയിച്ചു. ഭൂമി വിട്ടുനൽകിയ റെയിൽവേ ബോർഡ്‌ തീരുമാനം ദക്ഷിണ റെയിൽവേയുടെ എതിർപ്പ്‌ മറികടന്നാണെന്ന്‌ വാർത്ത വന്നിരുന്നു. സർവേ നടത്താനും ഭൂമി അളന്നുതിരിക്കാനും ദക്ഷിണ റെയിൽവേയാണ്‌ ഉത്തരവിട്ടത്‌. ഉദ്യോഗസ്ഥരെ സർവേ നടത്തി കല്ലിടുന്നതിനും മറ്റും നിയോഗിക്കുകയും ചെയ്തു. രണ്ടുമാസത്തിനുള്ളിൽ ആ ജോലികൾ തീരും. തിരൂർമുതൽ കാസർകോടുവരെ നിലവിലുള്ള പാതയ്‌ക്ക്‌ സമാന്തരമായാണ്‌ കെ റെയിൽ പാതയും പോകുന്നത്‌. ഭൂമി കൊടുക്കുന്നതുകൊണ്ട്‌ നിലവിലുള്ള പാതയുടെ വികസനത്തിന്‌ തടസ്സമാകില്ല. കെ റെയിലിന്‌ ഭൂമി നൽകുന്നത്‌ ദക്ഷിണ റെയിൽവേ എതിർത്തെന്ന പ്രചാരണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇക്കാര്യം സംസാരിച്ചു. അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്ന്‌ അദ്ദേഹം അറിയിച്ചതായും മന്ത്രി ട്വീറ്റ്‌ ചെയ്തു.

പ്രധാനമന്ത്രി ഇടപെടണം;മുഖ്യമന്ത്രി കത്തയച്ചു
അർധ അതിവേഗപാതയ്‌ക്ക്‌ അനുമതി ലഭ്യമാക്കാൻ ഇടപെടണമെന്ന്‌ അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു.

രാജ്യത്തിന്റെയാകെ വികസനത്തിന്‌ നിർണായകമാണ്‌ പദ്ധതി. കേരളത്തിന്റെ വികസനവഴിയിൽ നാഴികക്കല്ലാകുന്ന സിൽവർലൈൻ സാമ്പത്തികവളർച്ചയ്‌ക്കും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി രൂപയും കെ–-റെയിൽ എടുക്കുന്ന വായ്‌പയുടെ ബാധ്യതയും സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന്‌ ഉറപ്പ്‌ നൽകിയതാണ്‌.

പദ്ധതി വിജയമായി നടപ്പാക്കാനാകുമെന്ന്‌ കാണിച്ച്‌ വിശദ റിപ്പോർട്ട്‌ കേന്ദ്രത്തിന്‌ സമർപ്പിച്ചിട്ടുണ്ട്‌. ജൂലൈയിൽ നൽകിയ മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇതെന്നും മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു.

Related posts

നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ടു മരണം

Aswathi Kottiyoor

പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു

Aswathi Kottiyoor

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor
WordPress Image Lightbox