24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ ജോലിക്കിടെ അപകടത്തിൽപ്പെട്ടവർക്ക്‌ ധനസഹായം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്‌ ജോലിക്കിടെ അപകടത്തിൽപ്പെട്ടവർക്ക്‌ ധനസഹായം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുജോലിക്കിടെ അപകടത്തിൽപ്പെട്ടവർക്ക്‌ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവർക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്കും കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ നിർദേശിച്ച രീതിയിൽ എക്സ്ഗ്രേഷ്യ സഹായമാണ്‌ നൽകുക. 2015 മുതൽ മുൻകാല്യ പ്രാബല്യമുണ്ടാകും. തീവ്രവാദി ആക്രമണം, ബോംബുസ്ഫോടനം എന്നിവ മൂലമുള്ള മരണത്തിൽ ബന്ധുക്കൾക്ക്‌- 20 ലക്ഷം രൂപയും സാധാരണ മരണമെങ്കിൽ 10 ലക്ഷം രൂപയുമാണ്‌ സഹായം. സ്ഥായിയായ അംഗവൈകല്യത്തിന്‌ -അഞ്ചുലക്ഷം രൂപ നൽകും. ഇത്‌ തീവ്രവാദി ആക്രമണമോ മറ്റ് അപകടംമൂലമോ ആണെങ്കിൽ പത്തു ലക്ഷമാകും.

ഔഷധിയിൽ ശമ്പളപരിഷ്കരണം
ഔഷധി ജനറൽ വർക്കർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്‌ 2018 ജൂലൈ ഒന്നുമുതൽ പ്രാബല്യം അനുവദിക്കും. പൊലീസ് വകുപ്പിന്റെ വാങ്ങൽ, സേവന കരാറുകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിക്കാൻ നിയമിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷന്റെ കാലാവധി 2022 ജനുവരി ഒന്നുമുതൽ ആറുമാസത്തേക്ക്‌ നീട്ടി.1997 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ഷർമിളാമേരി ജോസഫ്, ടിങ്കു ബിസ്വാൾ, രബീന്ദ്ര കുമാർ അഗർവാൾ, കെ എസ് ശ്രീനിവാസ് എന്നിവരെ പ്രിൻസിപ്പൽ സെക്രട്ടറി പാനലിൽ ഉൾപ്പെടുത്തും. ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൻ ഓഫീസിന് അനുവദിച്ച എട്ട്‌ തസ്തികയ്‌ക്ക് മുൻകാല പ്രാബല്യം. ആറ്‌ ടെക്നിക്കൽ അസിസ്റ്റന്റ്‌ തസ്തിക സൃഷ്ടിക്കും.

Related posts

കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ഹ​ണി ഫെ​ൻ​സിം​ഗ്

Aswathi Kottiyoor

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഉച്ചവരെ ക്ലാസ്; ആലോചനായോഗത്തിൽ നിർദേശം.

Aswathi Kottiyoor
WordPress Image Lightbox