• Home
  • Kerala
  • പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി
Kerala

പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി

സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള 10 പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാൻമാരെ നിശ്ചയിച്ച്‌ ഉത്തരവിറങ്ങി. കേരള ക്ലേയ്സ് ആൻഡ് സിറാമിക് (കെസിസിപിഎൽ) ചെയർമാനായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിനെ നിയമിച്ചു. കണ്ണൂർ സഹകരണ സ്‌പിന്നിങ് മിൽസ്-എം പ്രകാശൻ (സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം), ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷൻ (ഹാൻവീവ് )- ടി കെ ഗോവിന്ദൻ (സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം), കാഷ്യൂ ഡെവലപ്മെന്റ്‌ കോർപറേഷൻ-എസ് ജയമോഹൻ (സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റംഗം).

സംസ്ഥാന കാഷ്യൂ വർക്കേഴ്‌സ്‌അപ്പെക്‌സ്‌ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്പെക്സ്‌)- എം ശിവശങ്കരപ്പിള്ള (കൊല്ലം ജില്ലാ സെക്രട്ടറിയറ്റംഗം), ആലപ്പി സഹകരണ സ്‌പിന്നിങ് മിൽ-കെ മഹേന്ദ്രൻ (ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗം), കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്-എം എച്ച് റഷീദ്‌-(ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം), കേരള സ്റ്റേറ്റ് കയർ കോർപറേഷൻ– ജി വേണുഗോപാൽ (ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗം), ആലുവയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്ഐടി) ആർ അനിൽകുമാർ (എറണാകുളം ജില്ലാ കമ്മിറ്റിയംഗം). കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ്‌ കോർപറേഷൻ- നെടുവത്തൂർ സുന്ദരേശൻ (സിപിഐ എം
നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം).

Related posts

*ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം; പമ്പാ സ്നാനത്തിന് അനുമതി ഇല്ല.*

Aswathi Kottiyoor

ശബരിമലയിൽ‍ ഭക്തരെ പ്രവേശിപ്പിക്കും; ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് .

Aswathi Kottiyoor

കോട്ടയത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox