24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സെക്യൂരിറ്റി തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണം
Kerala

സെക്യൂരിറ്റി തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണം

ബീവറേജ് മേഖലയിലെ സെക്യൂരിറ്റി തൊഴിലാളികളെ പിരിച്ചുവിടുന്നത്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ 22ന് നടത്തുന്ന സെക്രട്ടറിയേറ്റ്‌ മാർച്ച്‌ വിജയിപ്പിക്കാൻ സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സെക്യൂരിറ്റി തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസായി നിജപ്പെടുത്തുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.
സെക്യൂരിറ്റി തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബിവറേജസ്‌ കോർപറേഷൻ എംഡിയുടെ ഓഫീസിലേയ്ക്ക് 13ന് മാർച്ച് നടത്തും.
പ്രസിഡന്റ്‌ പി വി ഉപേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ മോഹനൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എഫ് ഡേവിഡ് എന്നിവർ സംസാരിച്ചു.
എലഗന്റ്‌ ബാർ തൊഴിലാളികളുടെ സമരത്തിന് യോഗം ഐക്യദാർഢ്യം രേഖപ്പെടുത്തി.

Related posts

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും

Aswathi Kottiyoor

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്, ലക്ഷ്യം പാളി; കറൻസി മൂല്യം 28.30 ലക്ഷം കോടി.

Aswathi Kottiyoor

മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ ദേശീയപാതയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്.

Aswathi Kottiyoor
WordPress Image Lightbox