24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
Kerala

വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിമുക്തി ലഹരി വിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ഗാന്ധി ജയന്തി മസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥിനിക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ക്ലബ്‌ ഉദ്ഘടനം, റേഞ്ച് പരിധിയിലെ വിദ്യാലയങ്ങളിൽ നടത്തിയ ഗാന്ധിജയന്തി ദിന ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടെസ്സ ഫ്രാൻസിസിനുള്ള സമ്മാന വിതരണം എന്നിവ പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ് നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
മദർ പിടിഎ പ്രസിഡന്റ് ബീന പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ സുരേഷ് ബാബു കെ എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ വി എൻ സതീഷ് , സന്ദീപ് ജി. ഗണപതിയാടൻ എന്നിവർ സന്നിഹിതരായി.

സ്കൂൾ പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, പി ടി എ പ്രസിഡന്റ് സിബി ജോൺ, മദർ പി ടി എ പ്രസിഡന്റ് ബീന പ്രമോദ് എന്നിവർ രക്ഷാധികാരികളിയ ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജോൺസ് തോമസ് (പ്രസിഡന്റ്), നിവേദ്യ കെ. (വൈസ് പ്രസിഡന്റ്), കാശിനാഥ് ടി. (സെക്രട്ടറി), സമന്വയ കെ. (ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Related posts

സി​പി​എം സംസ്ഥാന സ​മ്മേ​ള​നം ; ഉ​യ​രു​ന്ന​ത് ഹൈ​ടെ​ക് പ​ന്ത​ലു​ക​ള്‍

Aswathi Kottiyoor

ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

Aswathi Kottiyoor

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Aswathi Kottiyoor
WordPress Image Lightbox