20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കും
Kerala

ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കും

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ താ​​മ​​സി​​ക്കു​​ന്ന ഒൗ​​ദ്യോ​​ഗി​​ക വ​​സ​​തി​​യു​​ടെ സു​​ര​​ക്ഷ വ​​ർ​​ധി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നം. ഇ​​തു സം​​ബ​​ന്ധി​​ച്ച പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ആ​​ഭ്യ​​ന്ത​​രവ​​കു​​പ്പ് അം​​ഗീ​​ക​​രി​​ച്ചു.

ക്ലി​​ഫ് ഹൗ​​സ് സു​​ര​​ക്ഷ​​യ്ക്കാ​​യി ഡി​​ഐ​​ജി (സെ​​ക്യൂ​​രി​​റ്റി) യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു പോ​​ലീ​​സ് മേ​​ധാ​​വി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

ഈ ​​നി​​ർ​​ദേ​​ശം അം​​ഗീ​​ക​​രി​​ച്ച​​തി​​നാ​​ൽ ഡി​​ഐ​​ജി (സെ​​ക്യൂ​​രി​​റ്റി) ആ​​യി​​രി​​ക്കും ഇ​​നി മു​​ത​​ൽ ക്ലിഫ് ഹൗ​​സ് സു​​ര​​ക്ഷാ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്ന​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സു​​ര​​ക്ഷാ മേ​​ൽ​​നോ​​ട്ടത്തിന് ഡെ​​പ്യൂ​​ട്ടി ക​​മ്മീഷ​​ണ​​ർ റാ​​ങ്കി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​നെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന ശി​​പാ​​ർ​​ശ ആ​​ഭ്യ​​ന്ത​​രവ​​കു​​പ്പ് അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.പു​​തി​​യ ത​​സ്തി​​ക സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​യി പൊ​​തു​​ഭ​​ര​​ണ വ​​കു​​പ്പ് (എ​​ഐ​​എ​​സ്-​​സി) വി​​ഭാ​​ഗ​​വു​​മാ​​യി ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് ഡി​​ജി​​പി​​ക്കു ന​​ൽ​​കി​​യ ക​​ത്തി​​ൽ പ​​റ​​യു​​ന്നു.

Related posts

വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം

Aswathi Kottiyoor

108 ആമ്പുലൻസ് ജീവനക്കാർക്ക് കൊട്ടിയൂരിൽ വെച്ച് മർദ്ദനമേറ്റു

Aswathi Kottiyoor

ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിടികൂടാൻ ആരോഗ്വവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox