28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ.ഐ.ഇ.ഡിയെ ഇന്ന് (ഡിസംബർ 07) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും
Kerala

കെ.ഐ.ഇ.ഡിയെ ഇന്ന് (ഡിസംബർ 07) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ(കെ.ഐ.ഇ.ഡി) ഇന്നു (ഡിസംബർ 07) സംരംഭകത്വ വികസനത്തിന്റെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തും. കെ.ഐ.ഇ.ഡിയുടെ ലോഗോയും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും.
കെ.ഐ.ഇ.ഡിയുടെ മാസ്റ്റർപ്ലാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവനു മന്ത്രി കൈമാറും. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.ഐ.ഇ.ഡി. എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ശരത് വി. രാജ്, വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. സുധീർ, കെ.ഐ.ഇ.ഡി. പ്രോഗ്രാം എക്സിക്യൂട്ടിവ് ആർ. രാഹുൽ തുടങ്ങിയവർ പങ്കെടുക്കും.

Related posts

സമ്പൂർണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകൾ പുനരാരംഭിക്കുന്നു

Aswathi Kottiyoor

സ്കൂൾ വിദ്യാഭ്യാസനിലവാരം: തുടർച്ചയായി രണ്ടാംതവണ മികവ് പുലര്‍ത്തി കേരളം.

Aswathi Kottiyoor

പ​​രി​​സ്ഥി​​തിലോ​​ല മേ​​ഖ​​ല: സ​​മ​​യ​​പ​​രി​​ധി വീ​​ണ്ടും നീ​​ട്ടി ഹൈ​​ക്കോ​​ട​​തി

Aswathi Kottiyoor
WordPress Image Lightbox