24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • രഹസ്യമായി മൊബൈൽ കടത്തിയാലും ഇനി ജയിലിൽനിന്ന് വിളിയില്ല; 1 കോടിയുടെ ‘പൂട്ട്’.
Kerala

രഹസ്യമായി മൊബൈൽ കടത്തിയാലും ഇനി ജയിലിൽനിന്ന് വിളിയില്ല; 1 കോടിയുടെ ‘പൂട്ട്’.

ജയിലിൽനിന്നുള്ള അനധികൃത ഫോൺ വിളികൾ തടയാൻ പ്രത്യേക ടവറുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ജയിൽവകുപ്പ് ആലോചന തുടങ്ങി. എംഇഎസ്എ (മൊബൈൽ എൻഹാൻസ്ഡ് സ്പെക്ട്രം അനലൈസർ) എന്നാണ് സാങ്കേതിക വിദ്യയുടെ പേര്. ജയിൽ വളപ്പിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കോളുകൾ നിരീക്ഷിക്കുന്ന രീതിയാണിത്.ജയിൽ ഉദ്യോഗസ്ഥരുടെ ദേശീയ സമ്മേളനത്തിൽ തിഹാർ ജയിൽ അധികൃതർ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. അവിടെ ടവറുകൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. ഒരു കോടിരൂപയാണ് ടവർ സ്ഥാപിക്കുന്നതിനുള്ള ചെലവ്. സംസ്ഥാനത്തെ എല്ലാ മൊബൈൽ കമ്പനികളുടെയും സേവനം ലഭിക്കുന്ന ടവർ ജയിൽ വളപ്പിൽ സ്ഥാപിക്കുന്നതാണ് ആദ്യഘട്ടം. ടവറിന്റെ സേവനം ജയിൽ പരിധിക്കുള്ളിൽ പരിമിതപ്പെടുത്തും.

ജയിലിനുള്ളിലേക്ക് കോളുകളെല്ലാം വരുന്നത് ഈ ടവറിലൂടെ ആയിരിക്കും. ടവറിലേക്കു വരുന്ന കോളുകൾ പ്രത്യേകം രൂപീകരിക്കുന്ന ടെലഫോൺ വിങ് ദിവസവും പരിശോധിക്കും. ആവശ്യമില്ലാത്ത കോളുകൾ ബ്ലോക്ക് ചെയ്യും. ജയിലിനുള്ളിലേക്കു രഹസ്യമായി മൊബൈൽ കടത്തിയാലും ഫോൺ വിളിക്കുമ്പോൾ ടവർ പരിശോധനയിൽ കുടുങ്ങും. ജയിലിൽനിന്നുള്ള ഫോൺവിളികൾ പരിശോധിക്കാൻ ഇപ്പോൾ സമീപത്തെ ഒന്നിലധികം ടവറുകൾ അധികൃതർക്ക് പരിശോധിക്കേണ്ടി വരുന്നുണ്ട്. പുതിയ സംവിധാനം വന്നാൽ ഒറ്റ ടവറിലേക്കു പരിശോധന ചുരുങ്ങും.മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. മൊബൈൽ ജാമർ സ്ഥാപിക്കുന്നതിനേക്കാൾ ചെലവു കുറഞ്ഞതാണ് ഈ സംവിധാനമെന്നാണ് കണക്കുകൂട്ടൽ. തിരഞ്ഞെടുത്ത പ്രദേശത്തേക്കു വരുന്ന കോളുകളെല്ലാം ജാം ചെയ്യുകയാണ് മൊബൈൽ ജാമറുകൾ ചെയ്യുന്നത്. സാങ്കേതികവിദ്യ മാറുന്നതനുസരിച്ചു ജാമറുകളും മാറ്റേണ്ടി വരുന്നത് സാമ്പത്തിക ബാധ്യതയാണ്. ടവറുകള്‍ സ്ഥാപിച്ചാൽ ഈ നഷ്ടം ഒഴിവാക്കാനാകും. ജാമറുകൾ സ്ഥാപിക്കുമ്പോൾ ജയിലുകൾക്ക് അടുത്തുള്ള വീടുകളിൽ സിഗ്നൽ കിട്ടുന്നില്ലെന്ന പരാതിയും ഇതോടെ അവസാനിക്കും.

Related posts

ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor

*ലക്ഷ്യം ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനം ഏകോപിപ്പിക്കൽ

Aswathi Kottiyoor

പ്രസംഗം, പ്രബന്ധ രചനാ മത്സരങ്ങള്‍*

Aswathi Kottiyoor
WordPress Image Lightbox