• Home
  • Kerala
  • മനസ്സിന്‌ കരുതലൊരുക്കാൻ കുടുംബശ്രീ
Kerala

മനസ്സിന്‌ കരുതലൊരുക്കാൻ കുടുംബശ്രീ

പുതുതലമുറയെ മാനസിക സമ്മർദത്തിൽനിന്ന്‌ മോചിപ്പിക്കാൻ ‘മാനസിക ആരോ​ഗ്യ’ പദ്ധതിയുമായി കുടുംബശ്രീ. ഇതിനായി ഓക്‌സിലറി ഗ്രൂപ്പ് അം​ഗങ്ങളായ മൂന്ന്‌ ലക്ഷം യുവതികൾക്ക് പരിശീലനം നൽകി മെന്റർമാരാക്കും. ജോലിയിലെയും പഠനത്തിലെയും സമ്മർദം, ആത്മഹത്യ പ്രവണത, ഇന്റർനെറ്റിന് അടിമപ്പെടൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തി പരിഹാരം നിർദേശിക്കും. വിദ​ഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനും സൗകര്യമൊരുക്കും. ഇതിനായി എട്ട്‌ മാസത്തെ പ്രവർത്തന കലണ്ടർ കുടുംബശ്രീ തയ്യാറാക്കി. ലിംഗ സമത്വം, നേതൃപരിശീലനം, ഉപജീവന സാധ്യത തുടങ്ങിയവയ്ക്കും പ്രത്യേക പദ്ധതികളുണ്ട്.

കുടുംബശ്രീയിൽ 45 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്‌. എന്നാൽ, ഇതിൽ 18–-40 വയസ്സിന്‌ ഇടയിലുള്ളവർ 10 ശതമാനം മാത്രമാണ്‌. കുടുംബശ്രീ നിയമാവലി പ്രകാരം ഒരു കുടുംബത്തിൽനിന്ന്‌ ഒരാൾക്ക്‌ മാത്രമേ അംഗത്വം ലഭിക്കു. ഇതോടെയാണ്‌ പുതുതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാൻ ഓക്‌സിലറി യുവതീ ഗ്രൂപ്പ്‌ രൂപീകരിച്ചത്‌. ഒരു എഡിഎസിന്‌ ഒരു ഓക്‌സിലറി ഗ്രൂപ്പ്‌ എന്നായിരുന്നു തീരുമാനം. ഇതിനകം 19,542 ഓക്‌സിലറി ഗ്രൂപ്പ്‌ രൂപീകരിച്ചു. 18–-40 വയസ്സിന്‌ ഇടയിലുള്ള 301869 പേർ ഇതിൽ അംഗങ്ങളാണ്‌.

Related posts

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

Aswathi Kottiyoor

യുവ കായിക താരങ്ങൾക്ക് ഫുട്ബോൾ മത്സരം*

Aswathi Kottiyoor

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox