24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ കോവിഡ് മരണം 40,000: നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 പേർ മാത്രം.
Kerala

സംസ്ഥാനത്തെ കോവിഡ് മരണം 40,000: നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 പേർ മാത്രം.

സംസ്ഥാനത്തു കോവിഡ് മരണം 40,000 കടന്നെങ്കിലും അരലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 അവകാശികൾ മാത്രം. ഇതിനകം തുക അനുവദിച്ചതു 325 പേർക്കും. മരിച്ചവരിൽ ബിപിഎൽ വിഭാഗങ്ങളുടെ അവകാശികൾക്കു പ്രതിമാസം 5,000 രൂപ വീതം ലഭിക്കാൻ 2,102 പേർ അപേക്ഷിച്ചെങ്കിലും 14 പേരുടേതു മാത്രമാണ് അംഗീകരിച്ചത്.

അപേക്ഷിക്കാൻ കടമ്പകളേറെ

സുപ്രീം കോടതിയുടെ നിർദേശപ്രകാരം ദുരന്ത നിവാരണ അതോറിറ്റിയാണു പണം നൽകുന്നത്. ഓഫിസുകളിലും അക്ഷയ സെന്ററുകളിലും കയറിയിറങ്ങേണ്ടതിനാലാണ് അപേക്ഷകൾ കുറഞ്ഞതെന്നു സംശയിക്കണം.

മരിച്ചവരുടെ മുഴുവൻ വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് വിഭാഗം ഡെത്ത് ഇൻഫോ പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിരുന്നെങ്കിലും അപേക്ഷ അംഗീകരിക്കാൻ കടമ്പകൾ ഏറെയാണ്.

അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ

1. മരിച്ച ആളിന്റെ അവകാശി ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് മറ്റു വിവരങ്ങൾ നൽകണം.

2. റജിസ്ട്രേഷൻ പൂർത്തിയായാൽ രേഖകൾ ബന്ധപ്പെട്ട ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ പരിശോധിച്ചു തീർപ്പാക്കും. സർട്ടിഫിക്കറ്റിന്റെ ലിങ്ക് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നൽകാം. തുടർന്ന് അപേക്ഷകൻ മെഡിക്കൽ ഓഫിസറുടെ മുന്നിൽ എത്തണം.

3. മെഡിക്കൽ ഓഫിസർ ഒപ്പിട്ടു നൽകിയ സർട്ടിഫിക്കറ്റ്, അവകാശികളുടെ വിവരങ്ങൾ അടങ്ങിയ രേഖ, റേഷൻ കാർഡ്, മരണ സർട്ടിഫിക്കറ്റ്, അവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ എന്നിവ സ്കാൻ ചെയ്ത് റവന്യു വകുപ്പിന്റെ relief.kerala.gov.in എന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. റവന്യു വകുപ്പ് ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും ചേർത്ത് അപേക്ഷയും നൽകണം.

4. ഇതു പരിശോധിച്ച് അവകാശികളെ കണ്ടെത്താൻ വില്ലേജ് ഓഫിസർക്കു കൈമാറും. നിയമപ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ വില്ലേജ് ഓഫിസർമാർ സൂക്ഷ്മതയോടെയാണു പരിശോധന നടത്തുന്നത്.

Related posts

ഉച്ചഭക്ഷണ നടത്തിപ്പിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തിലെ കോഴിക്കടകള്‍ ഇനി സ്മാര്‍ട്ടാകും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

ഒരുമാസം 500 വില്ലേജ്​ ഓഫിസുകളിൽ തുടർ പരിശോധന -മന്ത്രി

Aswathi Kottiyoor
WordPress Image Lightbox